Thursday, November 2, 2017

Notes from Atheendriyam by Gireesh Haridas

Notebook for
Atheendriyam (Malayalam Edition)
Haridas, Gireesh

Highlight (yellow) - Location 71
അതിനാൽ ദയവായി ആത്മീയതയെ അപ്രാപ്യമെന്ന്‍ കരുതി അകറ്റിനിര്‍ത്തരുത് . അസാധ്യമായ് ഒന്നുമില്ലായെന്ന്‍ ഉറച്ച് വിശ്വസിച്ച് പ്രവര്‍ത്തിച്ചാൽ അതീന്ദ്രിയമായ രഹസ്യങ്ങളുടെ കവാടം നമുക്ക് മുമ്പാകെ തുറക്കപ്പെടും .
Highlight (yellow) - Location 89
പാവനമായ രുദ്രതീര്‍ത്ഥം നിലനിന്നിരുന്ന മണ്ണ് . അതായത് പണ്ട് പ്രചേതസ്സുകള്‍ക്ക് ഭഗവാൻ ശിവൻ ഉപദേശമരുളിയ ദിവ്യപ്രദേശം . ദ്വാരകയിലെ പുണ്യവിഗ്രഹത്തെ പ്രതിഷ്ഠിക്കാന്‍ ദേവഗുരുവായ ബൃഹസ്പതിയും പവനദേവനുംകൂടി തിരഞ്ഞെടുത്ത സ്ഥലം
Highlight (yellow) - Location 453
അതിനാൽ ഇവിടത്തെ ഒരു നിമിഷം നമ്മുടെ ലോകത്തിലെ പല ദിവസങ്ങളായിരിക്കും .
Highlight (yellow) - Location 455
മരണാന്തരം യാതൊരു ആഗ്രഹവും ഒരുവനിൽ അവശേഷിക്കുന്നില്ലെങ്കിൽ സൂക്ഷ്മശരീരം ഇല്ലാതെയാവുകയും ആത്മാവ് അന്ധകാരത്തെ തരണം ചെയ്ത് പ്രകാശപൂരിതമായ തന്റെ സ്വരൂപത്തിൽ ലയിക്കുകയും ചെയ്യുന്നു .
Highlight (yellow) - Location 463
ഋഷിവര്യന്മാര്‍ ആത്മാവിന് ‘ കൃഷ്ണ’മെന്നും ‘ ശുക്ല’മെന്നും രണ്ടു വഴികളുണ്ടെന്ന് പറയുന്നു . ഭഗവദ്ഗീതയിലെ എട്ടാം അദ്ധ്യായത്തിലെ അവസാന ശ്ലോകങ്ങളിൽ ( 24 – 26 ) ഈ രണ്ടു മാര്‍ഗങ്ങലെക്കുറിച്ചും വിവരിക്കുന്നുണ്ട് .
Highlight (yellow) - Location 471
ഭഗവദ്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ തലകീഴായ് നില്‍ക്കുന്ന ഒരു മരത്തിന്റെ ചിത്രത്തിലൂടെ ആത്മാവിന്റെ അധോഗമനത്തെ മനോഹരമായ് വര്‍ണ്ണിക്കുന്നുണ്ട് .
Highlight (yellow) - Location 478
കൊമ്പുകൾ മുറിക്കുമ്പോഴും മരം നിലനില്‍ക്കുന്നതുപോലെ ശരീരങ്ങൾ നശിക്കുമ്പോഴും വിശ്വരൂപിയായ ആത്മാവ് അവശേഷിക്കുന്നു .
Highlight (yellow) - Location 488
നമ്മളെല്ലാവരും വിശ്വരൂപിയായ ഈ മഹാവൃക്ഷത്തിന്റെ ചെറുശാഖകളാണ് .
Highlight (yellow) - Location 503
ശരീരത്തോടും അതിന്റെ ബന്ധുക്കളോടും സൂക്ഷ്മശരീരത്തിന് തോന്നുന്ന അടുപ്പം അതിന്റെ പ്രയാണത്തിന് തടസ്സമാകാതെയിരിക്കാനാണ് നമ്മൾ മരണാനന്തരം ദേഹത്തെ ദഹിപ്പിക്കുകയും ഉദകക്രിയകൾ നടത്തുകയും ചെയ്യുന്നത് .
Highlight (yellow) - Location 527
ചെവി രണ്ടും പൊത്തിപ്പിടിച്ച് നോക്കിയപ്പോൾ ആ ശബ്ദം എന്റെ ഉള്ളിൽ നിന്നാണ് വരുന്നതെന്ന്‍ എനിക്കുറപ്പായി . ആസ്വാദനലഹരിയിൽ അങ്ങനെ കിടക്കെ , പെട്ടെന്ന്‍ ഞാൻ അറിഞ്ഞു , അത് ഓംകാരമായിരുന്നുവെന്ന് .
Highlight (yellow) - Location 591
‘ ശാസ്ത്രീയ’മെന്നും ‘ യുക്ത’മെന്നുമുള്ള പദങ്ങൾ ലൌകീകതയുടെ പ്രചാരത്തിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നുള്ളത്‌ നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ദൌര്‍ഭാഗ്യകരമായ ഒരു സ്വഭാവമാണ് .
Highlight (yellow) - Location 618
ആത്മസാക്ഷാത്കാരം ലഭിക്കുന്നതുവരെയും ആത്മാവുണ്ടെന്ന് അംഗീകരിക്കേണ്ടതില്ല .
Highlight (yellow) - Location 631
സഞ്ചരിക്കാനുള്ള വഴിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നേടാനാണ് പണ്ട് സാധകര്‍ ഗുരുവിനെ സമീപിച്ചിരുന്നത് .
Highlight (yellow) - Location 634
എന്നാൽ നമ്മിൽ ചിലര്‍ക്കെങ്കിലും ആരുടേയും കീഴിലല്ലാതെ സ്വതന്ത്രമായ് സഞ്ചരിക്കണം എന്ന് തോന്നാം .
Highlight (yellow) - Location 639
ആത്മീയ യാത്രയെ പ്രധാനമായും മൂന്ന്‍ ഘട്ടമായ്‌ തിരിക്കാം – അന്വേഷണ ഘട്ടം , ദിവ്യാനുഭവ ഘട്ടം , സാക്ഷാത്കാര ഘട്ടം .
Highlight (yellow) - Location 642
വിഷാദത്തിൽ നിന്നാണ് ഈ പ്രയാണം ആരംഭിക്കുന്നത് . ജീവിതത്തിന്റെ നശ്വരതയിൽ ഹൃദയം അസ്വസ്ഥമാകും . മനഃശാന്തിക്കായ് നമ്മൾ കൊതിക്കും . ഉള്ളിൽ അലയടിക്കുന്ന സംശയങ്ങളുടെ നിവാരണത്തിനായ് നമ്മൾ പരിശ്രമിക്കാൻ തുടങ്ങും . സാധകരുടെ ആദ്യകാലങ്ങളിലുള്ള അന്വേഷണം പലതരത്തിലുള്ളതായിരിക്കും . എന്നിരുന്നാലും ഒടുവിൽ എല്ലാവരും ഉള്‍വലിയും . ഇന്ദ്രിയതലത്തിൽ നിന്നും വേര്‍പെട്ട് മനസ്സിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കും . അപ്പോൾ മനസ്സും തന്നില്‍നിന്നും ഭിന്നമാണെന്ന ജ്ഞാനമുദിക്കും . അങ്ങനെ ശുദ്ധബോധത്തിന്റെ തലത്തെ കൈവരിക്കും . ഇവിടെയാണ്‌ ആദ്യ ഘട്ടത്തിന്റെ അവസാനം .
Highlight (yellow) - Location 660
ശുദ്ധമായ ബോധത്തെ സാക്ഷാത്കരിക്കാൻ മതിയായ സാധനയാവശ്യമാണെന്ന വസ്തുത ഓര്‍മ്മപ്പെടുത്താനാണ് ഞാൻ ഇത് ഇവിടെ പറയുന്നത് . സാഫല്യത്തിന് സമയം എടുക്കും . കാത്തിരിക്കാൻ നമ്മൾ തയ്യാരായിരിക്കണം .
Highlight (yellow) - Location 684
അധ്യാത്മികതയിലെ ഏറ്റവും പ്രധാന ഘട്ടം പ്രതമഘട്ടം തന്നെയാണ് .
Highlight (yellow) - Location 701
ആത്മീയതയിൽ പുരുഷാര്‍ത്ഥത്തിനുള്ള പ്രസക്തിയാണ് നമ്മൾ ഇത്രയും നേരം ചര്‍ച്ച ചെയ്തത് . എന്നാൽ പ്രാര്‍ഥനയിലൂടെ ലഭ്യമാകുന്ന ഈശ്വരാനുഗ്രഹത്തിന്റെ പ്രസക്തിയും വിശകലനം ചെയ്യേണ്ടതുണ്ട് .
Highlight (yellow) - Location 706
അദ്വൈത രഹസ്യം പ്രതിപാദിക്കുന്ന ഉപനിഷത്തുക്കൾപോലും പ്രാര്‍ത്ഥനയോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും .
Highlight (yellow) - Location 712
മന്ത്രങ്ങളുടെ യാന്ത്രികമായ ഉച്ചാരണമല്ല പ്രാര്‍ത്ഥന . സ്വന്തം ഹൃദയത്തെ പ്രപഞ്ചസത്തയുമായ് കോര്‍ക്കുന്ന കലയാണത് . നിര്‍ജീവമായ ഒന്നല്ല പ്രപഞ്ചമെന്നും അത് ബോധസത്തയായ സാക്ഷാത് ഈശ്വരൻ തന്നെയാണെന്നും ഉള്‍ക്കൊണ്ടുവേണം പ്രാര്‍ത്ഥിക്കാൻ .
Highlight (yellow) - Location 721
കാലങ്ങളിൽ പ്രപഞ്ചവും നമ്മളും ഒന്ന് തന്നെയാണെന്ന് ഉറച്ച് വിശ്വസിക്കണം . അങ്ങനെ പ്രാര്‍ത്ഥന തുടര്‍ന്നാൽ ക്രമേണ അതിന്റെ ഫലം കാണാൻ തുടങ്ങും .
Highlight (yellow) - Location 734
വാക്കുകള്‍ക്ക് പരിമിതിയുണ്ട് . ഇന്ദ്രിയാനുഭവങ്ങളുടെ തലത്തിൽ മാത്രമേ അവയ്ക്ക് പ്രവര്‍ത്തിക്കാൻ കഴിയു . അതീന്ദ്രിയമായതിനെ സ്പര്‍ശിക്കാൻ അവയ്ക്ക് സാധിക്കുകയില്ല . എന്നിരുന്നാലും അവയെ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയായി ഉപയോഗിക്കാം . അതിനാൽ ആധ്യാത്മിക ഗ്രന്ഥങ്ങളെ , അത് പൌരാണികമായ്ക്കൊള്ളട്ടെ ഇതുപോലുള്ള സമകാലീന രചനയായ്ക്കൊള്ളട്ടെ , അവയെ ഒരിക്കലും മുഖവിലയ്ക്കെടുക്കരുത് . സ്വന്തമായ് അനുഭവങ്ങൾ നേടാനുള്ള വഴിക്കാട്ടികലായ് മാത്രമേ അവയെ ഉപയോഗിക്കാവു .
Highlight (yellow) - Location 743
വെറും വിവരസമ്പാദനത്തെ വിജ്ഞാനമായ് തെറ്റിദ്ധരിക്കരുത് . വിജ്ഞാനം സാക്ഷാത്കാരത്തിലൂടെ മാത്രമേ സാധിക്കു . ഇഷ്ടംപോലെ പുസ്തകങ്ങൾ വായിച്ചോളു . പക്ഷെ സാധനയെ അതിൽ മാത്രം ഒതുക്കരുത് . ധ്യാനിക്കണം .
Highlight (yellow) - Location 749
അനാവശ്യമായ തര്‍ക്കങ്ങളിൽ ഏര്‍പ്പെടരുത്‌ . ലോകത്തിന്റെ മുമ്പിൽ ഒന്നും തെളിയിക്കേണ്ട ബാധ്യത നിങ്ങൾക്കില്ല .

0 comments:

Post a Comment

Popular Posts